മൂവാറ്റുപുഴ: വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് തുടര്‍ച്ചയായി പതിനാലാം വര്‍ഷവും ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ച് ഇളങ്ങവം ഗവണ്മെന്റ് എല്‍ പി സ്കൂള്‍. വര്‍ദ്ധിച്ചുവരുന്ന വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗത്തിനെതിരെയാണ് ഇത്തവണ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം ‘ നാരങ്ങാമിഠായി ‘ നിര്‍മ്മിച്ചിരിക്കുന്നത്. എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച നാരങ്ങ മുട്ടായിയുടെ തിരക്കഥയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സ്കൂളിലെ സംസ്കൃത അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ സന്തോഷ് കുമാര്‍ കെ എസ് ആണ്
ലഹരിക്കടിമയായ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ണ്ണക്കടലാസില്‍ പൊതിയാത്ത മാതൃ സ്നേഹത്തിന്റെ മാധുര്യം പകര്‍ന്ന് തിരികെ ഉയര്‍ന്ന വിദ്യാഭ്യാസ വിജയം നേടിക്കൊടുക്കുന്ന അധ്യാപികയുടെ കഥയാണ് ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത് . വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് അഭിനേതാക്കള്‍
സ്കൂളിന്റെ അറുപത്തിയൊന്നാമത് വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ന് നാരങ്ങാമിഠായി പ്രദര്‍ശിപ്പിക്കും. വാര്‍ഷികാഘോഷവും വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന് നായര്‍ അദ്ധ്യക്ഷത വഹിക്കും. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷെര്‍മി ജോര്‍ജ് , കെ എ സിന്ധു, ബിന്ദു ശശി, ഡയാന നോബി, കെ എം സെയ്ത്, ദിവ്യ സലി , സുധീര്‍ കെ പി, സജീവ് കെബി,
കെ പി ശോഭന സന്തോഷ് എം കെ തുടങ്ങിയവര്‍ പ്രസംഗിക്കും.