കൊച്ചി: വ്യാജ ഹാള്‍മാര്‍ക്ക് പതിപ്പിച്ച 118 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വൈപ്പിന്‍ എളങ്കുന്നത്തുപ്പുഴയിലെ തിരു-കൊച്ചി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് 48 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ രണ്ട് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപയില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.