പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടെത് അടക്കം അഞ്ചു വാഹനങ്ങള്‍ ജപ്തി ചെയ്യാനുള്ള നടപടിക്ക് ഹൈക്കോടതി സ്റ്റേ. പത്തനംതിട്ട സബ് കോടതിയായിരുന്നു വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്. പത്തനംതിട്ട റിംഗ് റോഡിനു വേണ്ടി 2008ല്‍ ഏറ്റെടുത്ത മൂന്ന് സെന്റ് സ്ഥലത്തിന്റെ നഷ്ടപരിഹാരമായി പലിശ ഉള്‍പ്പെടെ 38 ലക്ഷം ഭൂ ഉടമക്ക് നല്‍കാത്തതിനെ തുടര്‍ന്നാണ് ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്.
ജപ്തി നടപടികള്‍ തുടങ്ങിയതോടെ കളക്ടറുടെ വാഹനം അടക്കം കളക്ടറേറ്റ് കോമ്പൗണ്ടില്‍ നിന്നും മാറ്റിയിരുന്നു. 2008 ലാണ് റിങ്ങ് റോഡിനു സ്ഥലം ഏറ്റടുത്തത്. പൊതുമരാമത്ത് വകുപ്പാണ് പണം നല്‍കേണ്ടത്. ജില്ലാ ഭരണകൂടം പല തവണ വകുപ്പിന് കത്ത് നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല.