കൊച്ചി: കൊച്ചി നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണെ സ്ഥാനത്ത് നിന്ന് നീക്കാന്‍ യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്കി. കോര്‍പ്പറേഷനില്‍ യുഡിഎഫിന് അധ്യക്ഷസ്ഥാനം ലഭിച്ച ഏക സ്ഥിരംസമിതിയാണിത്. കോര്‍പ്പറേഷനിലെ യുഡിഎഫ് അംഗമായ ആര്.എസ്.പിയിലെ സുനിത ഡിക്സണെതിരെയാണ് മുന്നണി അവിശ്വാസ പ്രമേയത്തിന് കളക്ടര്‍ക്ക് നോട്ടീസ് നല്‍കിയത്.
പൊതുമരാമത്ത് സ്ഥിരംസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളായ വി കെ മിനിമോള്‍, പയസ് ജോസഫ്, സീന ഗോകുലന്, അഭിലാഷ് തോപ്പില്‍ എന്നിവരാണ് കലക്ടര്‍ക്ക് നോട്ടീസ് സമര്‍പ്പിച്ചത്. ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു, അനാവശ്യമായി ഫയലുകള്‍ വൈകിപ്പിക്കുന്നു എന്നീ ആരോപണങ്ങളാണ് ആര്‍എസ്പി അംഗമായ സുനിതയ്ക്കെതിരെ നോട്ടീസിലുള്ളത്.
സ്ഥാനമേല്ക്കുമ്പോള് തന്നെ ഒന്നരവര്‍ഷത്തിനുശേഷം ഒഴിയണമെന്ന് കരാര്‍ ഉണ്ടായിരുന്നു. എന്നാല്‍ സുനിത ഇതിന് തയ്യാറായില്ലന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറയുന്നു.പരാതികളേറിയതോടെ ആര്‍എസ്പിയോട് ചെയര്‍മാനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ അത്തരം ധാരണയില്ലെന്ന വാദത്തോടെ സുനിത ഡിക്സണ്‍ രാജിയാവശ്യം അവഗണിച്ചു. യുഡിഎഫ് ജില്ലാ നേതൃത്വവും ഡിസിസിയും ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും അവര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് അവിശ്വാസം കൊണ്ടുവരാന്‍ യുഡിഎഫ് തീരുമാനിച്ചത്.