കൊച്ചി: വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം. ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. ഇന്ന് അഞ്ചുമണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജീവനക്കാര്‍ക്കും സമാപവാസികള്ക്കും അപകടമുണ്ടായതായിട്ടാണ് ലഭിക്കുന്ന വവരം.
സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. തീ അണക്കാന്‍ ശ്രമം തുടരുകയാണ്. സംഭവത്തില്‍ കെട്ടിടത്തിന്റെ 14 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ പ്രകമ്പനമുണ്ടായി. അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സമീപ പ്രദേശത്തുള്ള വീടുകളും സഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. വീടിനോടു ചേര്‍ന്നുള്ള പടക്കനിര്‍മാണശാലയിലാണ് സ്ഫോടനമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.