തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയെന്ന് മന്ത്രി ആന്റണി രാജു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവും ഇക്കാര്യത്തില്‍ സാവകാശം വേണമെന്ന ബസ് ഉടമകളുടെ അഭ്യര്‍ത്ഥനയും മാനിച്ചാണ് തീരുമാനം. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെ സംസ്ഥാനത്തോടുന്ന എല്ലാ ബസുകളിലും ഫെബ്രുവരി 28ന് മുന്‍പ് ക്യാമറകള്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.