മൂവാറ്റുപുഴ: നോര്‍ത്ത് മാറാടി സര്‍ക്കാര്‍ യുപി സ്കൂളിന്റെ 71 -മത് വാര്ഷികവുംഅധ്യാപക രക്ഷകര്ത്തദിനവും നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ജയന് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.പി.ലീല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ജോസ് കുര്യാക്കോസ്, റോട്ടറി ക്ലബ്ബ് സെക്രട്ടറി രാജശ്രീ രാജു , മുന്‍ കൗണ്‍സിലര്‍ ജയകൃഷ്ണന് നായര്‍, മാറാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ രതീഷ് ചെങ്ങാലിമറ്റം, പി.ടി.എ. സൈദുമുഹമ്മദ് റാവുത്തര്‍, എന്നിവര്‍ സംസാരിച്ചു.