മുവാറ്റുപുഴ: മുളവൂര്‍ പള്ളിപ്പടി ന്യൂ കാസ്റ്റല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും ആശ പ്രവര്‍ത്തകര്‍ക്ക് ആദരവും നല്കി. ഇതോടനുബന്ധിച്ച് നടന്ന യോഗം മാസ്റ്റേഴ്സ് അതലറ്റിക് താരം ഫെസ്സി മോട്ടി ഉദ്ഘാടനം ചെയ്തു. മുളവൂര്‍ മേഖലയിലെ ആശ വര്‍ക്കര്‍മാരായ ബി.എ.ഐഷ, സീനത്ത് അസീസ്, സുബൈദ മൈതീന്‍, മായ സുഭാഷ്, എന്നിവര്‍ക്ക് ഫെസ്സി മോട്ടി ഉപഹാരം നല്കി ആദരിച്ചു. പ്രമുഖ ചാരിറ്റി പ്രവര്‍ത്തകനായ കെ.വി.മനോജ്, മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ.എം.ഫൈസല്‍, അലി.കെ.എം, അല്‍ത്താഫ്.കെ.ഫൈസല്‍, മുഹമ്മദ് താഹിര്‍, മുഹമ്മദ് അര്‍ഷാദ്, അബ്ദുല്‍ ലത്തീഫ്, ഉസ്മാന്.കെ.എസ് എന്നിവര്‍ സംബന്ധിച്ചു. രാവിലെ ആരംഭിച്ച ഫുട്ബോള്‍ മത്സരം മുഹമ്മദ് ബ്ലാങ്കര ഉദ്ഘാടനം ചെയ്തു. പി. എം. അലിയാര്, എം.ഇ.അബ്ബാസ്, ടി.കെ.അലിയാര്, ഷംസുദ്ധീന് മൗലവി, മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.