കൊച്ചി: കോണ്‍ഗ്രസ് നേതൃത്വത്തിലെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് കെ മുരളീധരന് എംപി. പല വിഷയങ്ങളിലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മില്‍ ‘ഗുസ്തി-ഗുസ്തി’ ആണ്. കോണ്‍ഗ്രസില്‍ തന്നെ ഒതുക്കണമെന്ന കാര്യത്തില്‍ മാത്രമേ ദോസ്തി-ദോസ്തിയായിട്ടുള്ളൂവെന്നും എംപി
പാര്‍ട്ടി ഒരുമിച്ച് പോകണമെന്നാണ് പൊതുവായിട്ടുള്ള നിലപാട്. പ്ലീനറി സമ്മേളനത്തിന് ശേഷമായിരിക്കും കോണ്‍ഗ്രസിന്റെ പുനഃസംഘടനയില്‍ തീരുമാനമുണ്ടാവുകയെന്നും കെ മുരളീധരന് എംപി പറഞ്ഞു. താഴേത്തട്ടിലുള്ള പുനഃസംഘടനയാണ് നിലവില്‍ വേണ്ടത്. അതിനാല്‍ കൂട്ടായ ചര്‍ച്ചകള്‍ വേണം. കൂടുതല്‍ യോഗ്യതയുള്ളവരായിരിക്കണം പുതുതായി വരേണ്ടതെന്നും കെ മുരളീധരന് എംപി പറഞ്ഞു. എല്ലാം മണ്ഡലത്തിലും ഒറ്റയടിക്ക് പുനഃസംഘടന നടത്താനാവില്ല. അതിന്റേതായ കാലതാമസം എടുക്കുമെന്നും എംപി വിശദീകരിച്ചു.