കേസ്, അറസ്റ്റ് എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാന്‍ വരരുതെന്ന് ഡിസിസി പ്രസിഡന്റ്് മുഹമ്മദ് ഷിയാസ്.മീശ പിരിച്ചു കാട്ടുന്നതൊക്കെ ചെറിയ പിള്ളേരോട് മതിയെന്നും ഷിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.’കേസെന്ന് കേള്‍ക്കുമ്പോള്‍ ബോധം കെട്ട് പോകുന്നവരോ, മുണ്ട് നനയ്ക്കുന്നവരോ അല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും ഷിയാസ് കുറിച്ചു.
എല്ലാ തോന്ന്യാസത്തിനും കൂട്ട് നിന്നിട്ട് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കരുത്. കേസെടുക്കാനല്ലേ നിങ്ങള്‍ക്ക് കഴിയൂ, വിചാരണയും വിധിയുമൊക്കെ കോടതിയിലല്ലേ. അത് ഞങ്ങള്‍ നേരിട്ടോളം’, ഷിയാസ് പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ചാണ് മുഹമ്മദ് ഷിയാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കളമശ്ശേരി പൊലീസാണ് കേസെടുത്തത്.
മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കളമശ്ശേരിയില്‍ ശനിയാഴ്ച്ച കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധത്തിനിടെ കെഎസ്യു ജില്ലാ സെക്രട്ടറി മിവ ജോളിയുടെ കോളറില്‍ പിടിച്ച് ഒരു പൊലീസ് ഉദ്യോസ്ഥന് വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കേസ്, അറസ്റ്റ് എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാന്‍ വരരുത്. മീശ പിരിച്ചു കാട്ടുന്നതൊക്കെ ചെറിയ പിള്ളേരോട് മതി. ഒരുപാട് കേസും കോടതിയും കണ്ട് വളര്‍ന്നവരാണ് ഞങ്ങളൊക്കെ. കേസെന്ന് കേള്‍ക്കുമ്പോള്‍ ബോധം കെട്ട് പോകുന്നവരോ, മുണ്ട് നനയ്ക്കുന്നവരോ അല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എല്ലാ തോന്ന്യാസത്തിനും കൂട്ട് നിന്നിട്ട് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കരുത്. കേസെടുക്കാനല്ലേ നിങ്ങള്‍ക്ക് കഴിയൂ, വിചാരണയും വിധിയുമൊക്കെ കോടതിയിലല്ലേ. അത് ഞങ്ങള്‍ നേരിട്ടോളം. പക്ഷെ പൊലീസിലെ ചില മനോരോഗികള്‍ക്കുള്ള മറുപടി വേണ്ടി വന്നാല്‍ തെരുവില്‍ തന്നെ നല്‍കും. പറഞ്ഞാല്‍ പറഞ്ഞത് തന്നെയാണ്. ജനകീയ സമരം മുന്‍നിര്‍ത്തി സമരം ചെയ്യുന്ന പെണ്‍കുട്ടികളെ പുരുഷ പോലീസുകാര്‍ കടന്നു പിടിക്കാനും അധിക്ഷേപിക്കാനും മര്‍ദിക്കാനും ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല. ഇനിയും കലങ്ങിയിട്ടില്ലാത്തവര് ബാഹുബലി സിനിമ ഒന്ന് കൂടി കണ്ടാല്‍ നല്ലത് പോലെ കലങ്ങി തെളിയും. ഏതെങ്കിലും പോലീസുകാരന്റെ കൈത്തരിപ്പ് മാറ്റാനുള്ളതല്ല ഞങ്ങളുടെ സഹോദരിമാര്‍. ഡി സി സി പ്രസിഡന്റായി തുടരുന്നിടത്തോളം എന്റെ ജീവന് നല്‍കിയും പ്രവര്‍ത്തകരെ ഞാന്‍ സംരക്ഷിക്കും. ജനങ്ങളുടെ വിഷയം ഏറ്റെടുത്ത് ഇനിയും ഞങ്ങളുടെ അമ്മമാരും സഹോദരിമാരും തെരുവിലിറങ്ങി സമരം ചെയ്യും. ഇനിയൊരു സ്ത്രീയുടെയും നേരെ നിങ്ങളുടെ കയ്യുയരില്ല. ഇത് താക്കീത് തന്നെയാണ്.ഇന്നാട്ടില് ചില നിയമങ്ങളും ചട്ടങ്ങളുമൊക്കെയുണ്ട്. പോലീസ് ആണെങ്കില്‍ അത് പാലിക്കണം. നിയമവും ന്യായവും ഒരു പോലെ നടപ്പാക്കാനാണ് പോലീസ്. അവര്‍ തന്നെ നിയമലംഘകരാകുന്നത് അംഗീകരിക്കാനാവില്ല. സമരം തുടരുക തന്നെ ചെയ്യും.