തിരുവനന്തപുരം: ഇന്ധന സെസ്, നികുതി വര്‍ധനവിനെതിരെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി നിയമസഭ പിരിഞ്ഞു. ഈ മാസം 27നാണ് ഇനി സഭ സമ്മേളിക്കുക.
ചോദ്യോത്തര വേളയില്‍ സ്പീക്കറുടെ ഡയസിന് മുന്നിലും നടുത്തളത്തിലിറങ്ങിയുമാണ് പ്രതിഷേധിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള ഭാഗികമായി റദ്ദാക്കിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് സഭ പിരിഞ്ഞത്.
സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. .പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്ത കാല്‍നട പ്രതിഷേധ ജാഥയുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് സഭയിലെത്തിയത്. സഭ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രക്ഷോഭം എങ്ങനെയും ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വ്യക്തമാക്കിയിരുന്നു.