2022-23 വാർഷിക പദ്ധതി നിർവഹണത്തിൽ പിന്നിലുള്ള തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി നിർവഹണം വേഗത്തിൽ പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി അധ്യക്ഷനുമായ ഉല്ലാസ് തോമസ് നിർദേശിച്ചു. പദ്ധതി നിർവഹണ പുരോഗതി അവലോകന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. രേണു രാജിനൊപ്പം അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി നിർവഹണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പ്രശ്നങ്ങളും തടസങ്ങളും പരിഹരിച്ച് മുന്നോട്ട് പോകണമെന്നും കളക്ടർ നിർദേശിച്ചു.
ജില്ലാ പഞ്ചായത്ത് ഉൾപ്പടെ 23 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി
നിർവഹണ പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു. ജില്ലാ പ്ലാനിങ് ഓഫീസർ പി. എ. ഫാത്തിമ, ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.