തലയോലപ്പറമ്പ്: കല്യാണത്തലേന്ന് വരനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി. തലയോലപ്പറമ്പ് അടിയംവടക്കേ മണപ്പുറത്ത് മുഹമ്മദ് അബൂബക്കറിനെയാണ് കാണാതായത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചമുതലാണ് യുവാവിനെ കാണാതായത്.ജുമാ നിസ്കാരത്തിനായി പള്ളിയില്‍ പോവുകയാണെന്ന് പറഞ്ഞാണ് അബൂബക്കര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ശനിയാഴ്ച ഉച്ചയായിട്ടും യുവാവ് തിരികെ വന്നില്ല. ഇതേത്തുടര്‍ന്നാണ് അബ്ദുല്‍ ഖാദര്‍ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
മൊബൈല്‍ ഫോണില്‍ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. തലയോലപ്പറമ്പ് എസ് എച്ച് ഒ കെ എസ് ജയന്റെ നേതൃത്വത്തിലുളള സംഘമാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്.