മൂവാറ്റപുഴ: അങ്കമാലി-ശബരി റെയില്‍വേ പദ്ധതിക്ക് 2023-2024 വര്‍ഷത്തെ കേന്ദ്രബജറ്റില്‍ നൂറുകോടി രൂപ വകയിരുത്തിയതായി ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു. കേരളത്തിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പാണ് അങ്കമാലി ശബരി റെയില്‍വേ. ഈ പ്രദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന ഈ പദ്ധതി എത്രയും വേഗത്തില്‍ സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെ ഒന്നാം ഘട്ടത്തില്‍ രാമപുരം വരെയുള്ള റീച്ച് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ശബരി റെയില്‍വേക്കായുള്ള പോരാട്ടത്തിന് ഒപ്പം നിന്ന് പരിശ്രമിച്ച ശബരിആക്ഷന് കൗണ്സിലിനനും ഒപ്പം നിന്നവര്‍ക്കും എംപി നന്ദി അറിയിച്ചു.
Home LOCALErnakulam അങ്കമാലി-ശബരിപാതയ്ക്ക് നൂറുകോടി രൂപ ബഡ്ജറ്റില്‍ അനുവദിച്ചു: ഡീന്‍ കുര്യാക്കോസ് എംപി
അങ്കമാലി-ശബരിപാതയ്ക്ക് നൂറുകോടി രൂപ ബഡ്ജറ്റില്‍ അനുവദിച്ചു: ഡീന്‍ കുര്യാക്കോസ് എംപി
by രാഷ്ട്രദീപം
by രാഷ്ട്രദീപം