അരീക്കര: ഭവനം ഇല്ലാത്ത നിര്ദ്ദരായവര്ക്കായി ഉഴവുര്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ചാമത്തെ വീടിന്റെ താക്കോല്‍ ദാനം ഉഴവുര്‍ ഗ്രാമപഞ്ചായത്തിലെ അരീക്കര നാലാം വാര്‍ഡിലെ വട്ടപ്പഴുക്കാവില് വി.എന്‍ സുരേന്ദ്രന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എംജെ എഫ് ലയണ്‍ ഡോ സണ്ണി വി സ്കറിയാ നിര്‍വ്വഹിച്ചു, ഉഴവുര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലയണ്‍ അഡ്വ ജോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
റീജണ്‍ ചെയര്‍പേഴ്സണ്‍ ലയണ്‍ ഉണ്ണി കുളപ്പുറം, സോണ്‍ ചെയര്‍പേഴ്സണ്‍ ലയണ്‍ വിന്‍സന്റ് മാടവന, ഉഴവുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, ഉഴവുര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ്, ലയണ്‍ അബ്രാഹം വെളിയത്ത്, ലയണ്‍സ് ക്ലബ് അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു. ഉഴവുര്‍ സ്വദേശിയും പ്രവാസി മലയാളിയുമായ ഐക്കരോത്ത് സണ്ണിയും കുടുംബാംഗങ്ങളുമാണ് ഒരുക്കാം ഒരു തണല്‍ പദ്ധതിയുടെ സ്പോണ്‍സര്‍മാര്‍