ചിന്നക്കനാലില്‍ അരിക്കൊമ്പന് വീടുകള്‍ ആക്രമിക്കുന്നത് തുടര്‍ക്കഥയാകുകയാണ്. ആക്രമണത്തില്‍ ഒരു വീട് ഭാഗികമായി തകര്‍ത്തു. മഹേശ്വരിയുടെ വീടാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് മഹേശ്വരിയും മകള്‍ കോകിലയും രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. മഹേശ്വരിയ്ക്ക് ചെറിയ പരുക്ക് പറ്റിയിട്ടുണ്ട്. അരിക്കൊമ്പന് എന്ന ഒറ്റയാനാണ് ഇന്നും ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
ചിന്നക്കനാല്‍ ബി എല്‍ റാമില്‍ കാട്ടാന കഴിഞ്ഞ ദിവസം കുന്നത്ത് ബെന്നി എന്നയാളുടെ വീട് തകര്‍ത്തിരുന്നു. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികള്‍ ഒച്ച വെച്ചാണ് ആനയെ ഓടിച്ചത്. പരുക്കേറ്റ ബെന്നി രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സാ തേടിയിരുന്നു.
ഇന്നലെ ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പന് റേഷന്‍ കട ഉള്‍പ്പെടെ തകര്‍ത്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകര്‍ക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇവിടെ ആന ഇറങ്ങുന്നത്.