കൊച്ചി: മൂക്കാതെ പഴുക്കുന്ന നേതാക്കന്മാരുടെ മക്കള്‍ പാര്‍ട്ടിക്ക് ഏല്‍പ്പിക്കുന്ന പരുക്ക് ചെറുതല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ റിജില്‍ മാക്കുറ്റി. അനില്‍ ആന്റണി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞിട്ട് വേണം അഭിപ്രായങ്ങള്‍ പറയാന്‍. പാര്‍ട്ടി അനില്‍ ആന്റണിയെ പുറത്താക്കണം. അല്‍പ്പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിന്റെ സൂക്കേടാണ് അനിലിന് അതാണ് പാര്‍ട്ടിയെ ഇവനൊക്കെ പ്രതിരോധത്തിലാക്കുന്നതെന്നും റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനുമായ അനില്‍ ആന്റണി ബിജെപി വാദങ്ങള്‍ ഏറ്റെടുത്ത് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ഇതിനെതിരെയാണ് റിജിലിന്റെ പ്രീകരണം. ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്നാണ് താന്‍ ട്വീറ്റിലൂടെ ഉദ്ദേശിച്ചതെന്നും. ബിബിസിയേക്കാള് രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു.