കളമശേരി: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കായി ‘വോക്ക് ഓണ്‍’ തൊഴില്‍മേള സംഘടിപ്പിക്കുന്നു. കളമശേരി ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ശനിയാഴ്ച സംഘടിപ്പിച്ചിരിക്കുന്ന മേളയുടെ ഉദ്ഘാടനം രാവിലെ 9 ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിക്കും.
പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗവും കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്‍ എറണാകുളം മേഖലയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായാണ് മേള നടത്തുന്നത്. 50 ലധികം സ്ഥാപനങ്ങളും ആയിരത്തോളം ഉദ്യോഗാര്‍ഥികളും മേളയില്‍ പങ്കെടുക്കും.
ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, കളമശ്ശേരി നഗരസഭ അധ്യക്ഷ സീമ കണ്ണന്, രാഷ്ട്രീയ സാംസ്കാരിക വ്യാവസായിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.