പത്തനംതിട്ടയില്‍ കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 30 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. പത്തനംതിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളജിലെ വിദ്യാര്‍ത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നല്കി.
അതേസമയം ആലപ്പുഴയില്‍ ഭാഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. ആലപ്പുഴ ബീച്ചിലെ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. പഴകിയ ഇറച്ചിയും എണ്ണയും കണ്ടെത്തി. ജില്ലയില്‍ പരിശോധന തുടരുമെന്ന് ഭാഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.