പുതിയ കാലത്തിനും, ഇന്നത്തെ കേരളത്തിനും യോചിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നാണ് കെ മുരളീധരന് പറഞ്ഞതെന്ന് എ എ റഹീം എം പി. എഴുത്തും വായനയുമുള്ളവരോടുള്ള പേടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വഭാവമാണെന്ന കെ മുരളീധരന്റെ പ്രസ്താവനയെ ഫേസ്ബുക്കിലൂടെ വിമര്‍ശിക്കുകയായിരുന്നു എഎ റഹീം.
കോണ്‍ഗ്രസില്‍ എഴുത്തും വായനയുമുള്ള ആളുകളെ അടുപ്പിക്കാറില്ല എന്ന സത്യമാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. ഇത്തരക്കാര്‍ നേതൃത്വം നല്കുന്ന ഒരു പാര്‍ട്ടിയ്ക്ക് എങ്ങനെ ആധുനിക കാലത്തെ കേരളത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്നും എം പി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
”എഴുത്തും വായനും ഉള്ളവരെ നമ്മുടെ പ്രസ്ഥാനത്തിന് പേടിയാണ് അങ്ങനെയുള്ളവര്‍ വന്നാല്‍ എന്തെങ്കിലും ആകും എന്ന പേടിയാണ്.” ശ്രീ കെ മുരളീധരന്റെ പ്രതികരണമാണിത്. കോണ്‍ഗ്രസ്സില്‍ എഴുത്തും വായനയുമുള്ള ആളുകളെ അടുപ്പിക്കാറില്ല എന്ന സത്യമാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. അപ്പോള്‍; വിവരമുള്ള മലയാളികള്‍ക്ക് പിന്നെയെങ്ങനെ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാന്‍ കഴിയും ? എഴുത്തും വായനയും കാഴ്ചപ്പാടുമില്ലാത്തവര്‍ നേതൃത്വം നല്കുന്ന ഒരു പാര്‍ട്ടിയ്ക്ക് എങ്ങനെ ആധുനിക കാലത്തെ കേരളത്തെ മുന്നോട്ട് നയിക്കാന്‍ കഴിയും? ചുരുക്കത്തില്‍, പുതിയ കാലത്തിനും, ഇന്നത്തെ കേരളത്തിനും യോചിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് എന്നാണ് ശ്രീ കെ മുരളീധരന് പറഞ്ഞു വയ്ക്കുന്നത്.’