തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എംഎല്‍എ കെ എസ് ശബരിനാഥന്. ഇന്ത്യശ്രീലങ്ക ഏകദിന മത്സരത്തിന് കാണികള്‍ കുറഞ്ഞതിനേ തുടര്‍ന്നാണ് ശബരി മന്ത്രിക്കെതിരെ രംഗത്തെത്തിയത്. മന്ത്രിക്ക് തിരുവനന്തപുരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തോട് ഒരു താത്പര്യവുമില്ല എന്ന് ആദ്യം മുതല്‍ക്കെ തോന്നിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കയ്യില്‍ ആകെയുള്ളത് സ്പോര്ട്സിന്റെയും വഖഫിന്റെയും ഹജ്ജിന്റെയും ചുമതലയാണ് മന്ത്രിക്ക് പിന്നെ എന്താണ് പണി എന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഇതിന് മറുപടി പറയണമെന്നും മുന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ക്രിക്കറ്റ് മത്സരങ്ങള്‍ തുറന്നു തരുന്ന ടൂറിസം വ്യവസായ സാധ്യതകള്‍ എന്നിവ ചെറുതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മിക്ക സംസ്ഥാനങ്ങളും പുതിയ വേദികളെ അവതരിപ്പിക്കുവാന്‍ വേണ്ടി മത്സരിക്കുമ്പോള്‍ കേരള സര്‍ക്കാരും മന്ത്രിയും ഉറക്കത്തിലായിരുന്നുവെന്നും ശബരിനാഥന് കുറ്റപ്പെടുത്തി. തിരുവനന്തപുരത്തെ ഒരു സ്പോര്‍ട്സ് നഗരമാക്കാന്‍ എന്നും പരിശ്രമിച്ചത് യുഡിഎഫ് സര്‍ക്കാരുകളാണെന്നും അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 2015 ല്‍ പണികഴിപ്പിച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം തന്റെ പ്രതികരണം നടത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
തിരുവനന്തപുരത്തെ ഒരു സ്പോര്‍ട്സ് നഗരമാക്കാന്‍ എന്നും പരിശ്രമിച്ചത് യുഡിഎഫ് സര്‍ക്കാരുകളാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 2015 ല്‍ പണികഴിപ്പിച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയം. എന്നാല്‍ ഇപ്പോഴുള്ള സര്‍ക്കാരും പ്രത്യേകിച്ചു വി അബ്ദുറഹ്മാന് എന്ന മന്ത്രിക്ക് തിരുവനന്തപുരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തോട് ഒരു താത്പര്യവുമില്ല എന്ന് ആദ്യം മുതല്‍ക്കെ തോന്നിയിരുന്നു.ക്രിക്കറ്റ് മത്സരങ്ങള്‍ തുറന്നു തരുന്ന ടൂറിസം, വ്യവസായ സാധ്യതകള്‍ ചെറുതല്ല. മിക്ക സംസ്ഥാനങ്ങളും പുതിയ വേദികളെ അവതരിപ്പിക്കുവാന്‍ വേണ്ടി മത്സരിക്കുമ്പോള്‍ കേരള സര്‍ക്കാരും മന്ത്രിയും ഉറക്കത്തിലായിരുന്നു.പണമുള്ളവന് ക്രിക്കറ്റ് കണ്ടാല്‍ മതി എന്ന സിദ്ധാന്തം ഇതിന്റെ പ്രതിഫലനമാണ്. സംഘാടനത്തിലെ ആലസ്യവും ഇത് ശരിവക്കുന്നതാണ്.ഇന്ത്യ ശ്രീലങ്ക ഛഉക ടിക്കറ്റ് വിതരണ ചടങ്ങില്‍ നിന്ന് പോലും മന്ത്രി ഒഴിവായി. എന്തിന് മന്ത്രിയുടെ ഒരു ഫേസ്ബുക് പോസ്റ്റ് പോലും കണ്ടില്ല. കയ്യില്‍ ആകെയുള്ളത് സ്പോര്‍ട്സും പിന്നെ വക്കഫ്, ഹജ്ജ് ചുമതല. മന്ത്രിക്ക് പിന്നെ എന്താണ് പണി? വളര്‍ന്നുവരുന്ന ക്രിക്കറ്റ് വേദിയായ തിരുവനന്തപുരത്തെ ക്രിക്കറ്റ് ഭൂപടത്തില്‍ നിന്ന് ഒഴിവാക്കാനാണോ ഇത് എന്ന സംശയം തന്നെയുണ്ട്.സര്‍ക്കാര്‍ മറുപടി പറയണം.