തൃശൂര്‍: ജലനിധിയുടെ നിര്‍വ്വഹണ സഹായ ഏജന്‍സിയായി ജില്ലയിലെ 41 ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി പ്രസ്തുത പഞ്ചായത്തുകളിലെ മുഴുവന്‍ ഭവനങ്ങളിലേക്കും ടാപ്പുകളില്‍ ശുദ്ധജല വിതരണം ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്കുന്നതിനുമായി ടീം ലീഡര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ലീഡര്‍ (രണ്ട് പഞ്ചായത്തിന് ഒരാള്‍) – യോഗ്യത: എംഎസ്ഡബ്ള്യു/ എംഎ സോഷ്യോളജി ബിരുദാനന്തര ബിരുദം. ഗ്രാമ വികസന പദ്ധതി/ ജലവിതരണ പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, ടൂ വീലര്‍ ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍- യോഗ്യത: ഡിഗ്രി. ഗ്രാമവികസന പദ്ധതി / സാമൂഹ്യ സേവനം / ജലവിതരണ പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. കുടുംബശ്രീ അംഗങ്ങള്‍/കുടുംബാംഗങ്ങള്‍ ആയിരിക്കണം. അതാത് പഞ്ചായത്തുകാര്‍ക്ക് മുന്‍ഗണന.
കമ്മ്യൂണിറ്റി എഞ്ചിനീയര്‍- യോഗ്യത: ഡിപ്ലോമ/ഡിഗ്രി ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്. ഗ്രാമ വികസന പദ്ധതി/ സാമൂഹ്യ സേവനം/ ജല വിതരണ പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ടൂ വീലര്‍ ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
ജനുവരി 16 തിങ്കളാഴ്ച്ച രാവിലെ 10.30 മണി മുതല്‍ പ്രമാണ പരിശോധന നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ തിയ്യതി നേരിട്ട് അറിയിക്കും. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസ്സല് രേഖകളും ശരിപകര്‍പ്പും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് വരുമ്പോള്‍ കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവും ഇല്ലാത്തവരെ മുഖാമുഖത്തില്‍ പങ്കെടുപ്പിക്കുന്നതല്ല.