മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആയിഷയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഗള്‍ഫ് മേഖലയില്‍ വീട്ടുജോലിക്കായി എത്തുന്ന ഒരു സ്ത്രീയുടെ കഥയാണ് ആയിഷ പറയുന്നത് എന്ന് തോന്നിപ്പിക്കും വിധമാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഒരിക്കിയിരിക്കുന്നത്. ചിത്രം 2023 ജനുവരി 20 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. മലയാളത്തിന് പുറമെ 6 ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.
നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആയിഷ. ചിത്രത്തിന് ആഗോള തലത്തില്‍ യു സെര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് താരം പ്രഭുദേവ മലയാളത്തില്‍ ഡാന്‍സ് കൊറിയോഗ്രാഫി നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയും അയിഷയ്ക്കുണ്ട്. മഞ്ജു വാര്യര്‍ക്ക് പുറമേ ക്ലാസ്മേറ്റ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ രാധിക ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
വിജയ് ദേവരകൊണ്ട ചിത്രമായി ലൈഗറിനു ശേഷം വിഷ്ണുശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ‘ആയിഷ’. ആഷിഫ് കക്കോടിയുടേതാണ് രചന. ക്രോസ് ബോര്‍ഡര്‍ സിനിമയുടെ ബാനറില്‍ സംവിധായകന് സക്കറിയയാണ് ആയിഷ നിര്‍മ്മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ്,മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി, ബിനീഷ് ചന്ദ്രന് എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍.