ചൈനയില്‍ പടരുന്ന ഒമിക്രോണ്‍ ഉപവകഭേദം BF. 7 രാജ്യത്ത് നാലുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. യുഎസില്‍ നിന്ന് ബംഗാളില്‍ എത്തിയവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീനോം സിക്വെന്‍സിങ് പരിശോധനയില്‍ BF .7 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.ഇതോടെ രാജ്യത്ത് BF. 7 സ്ഥിരീകരിച്ചവരുടെ എണ്ണം 9 ആയി. ഈ മാസം കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളിലടക്കം പരിശോധന ശക്തമായി തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
വുഹാനില്‍ ആദ്യമായി വ്യാപിച്ച വൈറസിലേക്കാള്‍ ബിഎഫ് 7 വകഭേദത്തിന് 4 മടങ്ങിലധികം ഉയര്‍ന്ന ന്യൂട്രലൈസേഷന് പ്രതിരോധമുണ്ടെന്നാണ് സെല്‍ ഹോസ്റ്റ് ആന്‍ഡ് മൈക്രോബ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. ഇവയ്ക്ക് പ്രതിരോധം കൂടുതലാണെങ്കിലും ഏറ്റവും അപകടകാരിയെന്ന് പറയാനാകില്ലെന്നും പഠനം വിലയിരുത്തിയിട്ടുണ്ട്.