ലോകത്തെ ഏറ്റവും മൂല്യമേറിയ എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ 15 ശതമാനം ഓഹരികള്‍ തിരികെ വാങ്ങിക്കാന്‍ ശ്രമമാരംഭിച്ച് സ്ഥാപകന്‍ ബൈജു രവീന്ദ്രന്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് ധനകാര്യ മാധ്യമമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്തു. കമ്പനിയില്‍ നിലവില്‍ 25 ശതമാനം ഓഹരിയാണ് ബൈജുവിനുള്ളത്. കഴിഞ്ഞ തവണ ഫണ്ട് സ്വരൂപിച്ച വേളയില്‍ 22 ബില്യണ്‍ ഡോളറായിരുന്നു ബൈജൂസിന്റെ മൂല്യം.
ചില ഓഹരിയുടമകള്‍ക്ക് ബൈജു എക്സിറ്റ് ഓഫര്‍ വച്ചിട്ടുണ്ട്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കമ്പനി നഷ്ടം നേരിട്ട സാഹചര്യത്തില്‍ കുറഞ്ഞ മൂല്യത്തിലാകും ഓഹരി വില്‍പ്പന നടക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ 2015ല്‍ ബംഗളൂരു ആസ്ഥാനമായാണ് സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്.
ബൈജുവിന് പുറമേ, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഭാര്യ ചാനിന്റെ നേതൃത്വത്തിലുള്ള ചാന് സക്കര്‍ബര്‍ഗ് ഇനീഷ്യേറ്റീവ്, സിക്വായ കാപിറ്റല്‍ ഇന്ത്യ, യുഎസ് ബഹുരാഷ്ട്ര കമ്പനികളായ ബ്ലാക്റോക്, സില്‍വര്‍ ലേക് എന്നിവയ്ക്ക് ബൈജൂസില്‍ നിക്ഷേപമുണ്ട്.