കോട്ടയത്തെ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം. ഡിസിസി സംഘടിപ്പിക്കുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഡിസിസി നേതൃത്വത്തെ പരാതി അറിയിച്ചു.
ഈ മാസം ആദ്യം ശശി തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതില്‍ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്തിയാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന. നാളെ കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്.
പരിപാടി ഉദ്ഘാടനം ചെയ്യുന്ന രമേശ് ചെന്നിത്തലയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കെ സി ജോസഫിന്റെയും ചിത്രങ്ങള്‍ പോസ്റ്ററില്‍ ഉണ്ട്. എന്നാല്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും പരിപാടിയില്‍ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്റ്റില്‍ വച്ചതെന്നും ഡിസിസി നേതൃത്വം വിശദീകരിച്ചു.