സംസ്ഥാനസര്‍ക്കാര്‍ വെബ്സൈറ്റ് പണിമുടക്കി. ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ വെബ്സൈറ്റ് പണിമുടക്കിയത്. https://kerala.gov.in/ എന്ന ഔദ്യോഗിക സൈറ്റിലേക്ക് പ്രവേശിക്കാനായില്ല. പി ആര് ഡി യുടേതടക്കം മറ്റ് സൈറ്റുകള്‍ക്ക് പ്രശ്നമില്ല. കൂടുതല്‍ ആളുകള്‍ വെബ്സൈറ്റ് സന്ദര്‍ശിച്ചതോടെയാണ് പ്രശ്നമായത്. സാങ്കേതിക തടസ്സം നീക്കിയതോടെ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമായെന്ന് പിആര്‍ഡി അറിയിച്ചു.
2021ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്കിയ റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിച്ചത്. ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്. പഞ്ചായത്തുതല, വില്ലേജ്തല സര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ള നിര്‍മിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.