മൗലാനാ ആസാദ് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതില്‍ വിശദീകരണവുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്. മൗലാനാ ആസാദ് സ്കോളര്‍ഷിപ്പിന്റെ നിലവിലെ ഗുണഭോക്താക്കള്‍ക്ക് കാലാവധി തീരും വരെ ആനുകൂല്യം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പദ്ധതിയിലേക്ക് പുതുതായി ആരെയും ചേര്‍ക്കില്ല. നടത്തിപ്പ് ചുമതലയുള്ള കനറാ ബാങ്ക് വിദ്യാര്‍ഥികള്‍ക്ക് ഇതിനായി ഇ -മെയില്‍ അയക്കുമെന്നും ധനമന്ത്രി ലോക്സഭയെ അറിയിച്ചു.
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. 2023 മുതല്‍ ഫെല്ലോഷിപ്പ് നിര്‍ത്തലാക്കുമെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയിരുന്നത്. വിവിധ ഫെല്ലോഷിപ്പുകള്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതിനാലാണ് നിര്‍ത്തലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
2022-23 അധ്യയന വര്‍ഷം മുതല്‍ ഫെല്ലോഷിപ്പ് തുടരേണ്ടതില്ലെന്നാണ് തീരുമാനം. ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പും കേന്ദ്രം അടുത്തിടെ നിര്‍ത്തിയിരുന്നു.