കല്യാണ ദിവസം കൂട്ടുകാരിൽ നിന്ന് പണി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു വധുവും വരനും..കിട്ടിയതോ ഒന്നൊന്നരപണി..ആർക്കും കിട്ടിയിട്ടുണ്ടാകില്ല ഇതുപോലൊരു സമ്മാനം. ആ സര്‍പ്രൈസ് എത്തിയപ്പോള്‍ നിറഞ്ഞത് അത്ഭുതം തന്നെയായിരുന്നു. പ്രതീക്ഷിക്കാത്ത ഒന്ന്. ഒട്ടുമിക്ക കല്യാണങ്ങളേയും പോലെ ഒരു പണി പ്രതീക്ഷിച്ച് തീന്മേശയിലിരുന്ന ചെക്കന്റെയും പെണ്ണിന്റെയും ഇലകള്‍ മാറ്റി. അപ്പോഴേയ്ക്കും പണി കിട്ടി എന്ന് മനസിലായി. പക്ഷേ എന്താണെന്ന് മാത്രം തെളിഞ്ഞില്ല. പണിയും പ്രതീക്ഷിച്ചിരുന്ന അവര്‍ക്കു മുന്നിലേക്ക് എത്തിയത് എട്ടിന്റെ പണിയല്ല, മറിച്ച് ആരും കൊതിക്കുന്നൊരു ‘നൊസ്റ്റാള്‍ജിക് സര്‍പ്രൈസ്’.
നാവില്‍ കൊതിയൂറുന്ന പൊതിയിലച്ചോറാണ് വധുവിന്റേയും വരന്റേയും മുന്നിലേക്ക് കൂട്ടുകാരെത്തിച്ചത്. പൊതിയിലച്ചോറ് മുന്നിലേക്കെത്തുമ്ബോള് വധുവിന്റേയും വരന്റേയും മുഖത്തു തെളിയുന്ന സന്തോഷമാണ് വീഡിയോ ഇത്രമേല്‍ ഹിറ്റാകുവാന്‍ ഇടയാക്കിയത്.
കൂട്ടുകാർ.. കല്യാണ പന്തിയിൽ നിന്ന് വധു വരൻ മാർക്കു ഒരടിപൊളി ഗിഫ്റ്റ് കൊടുത്തു ????????ഇത് തികച്ചും മനസ്സിന് സന്തോഷം തരുന്ന ഒരു കാഴ്ച്ചയാണ് ….വീഡിയോ കണ്ടു തുടങ്ങിയപ്പോൾ ചിന്തിച്ചത് എന്തെങ്കിലും തരികിട യായിരിക്കും എന്ന് എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചു …ആ നല്ല കുട്ടുകാരന്മാർക്ക് ഒരായിരം നന്മകൾ നേരുന്നു …..
Posted by Variety Media on Monday, November 12, 2018