പി.വി ശ്രീനിജന് എംഎല്‍എക്ക് എതിരെ ട്വിന്റി- 20 ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്സ് എം.ഡിയുമായ സാബു ജേക്കബ്. ‘എം.എല്‍.എ ആയപ്പോള്‍ തന്റെ വ്യാപാരം തടഞ്ഞു. കൊള്ളക്കാരെ പിടിക്കുന്ന രീതിയില്‍ റെയ്ഡുകള്‍ നടത്തിയെന്നും പൊലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും സാബു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പി.വി ശ്രീനിജന് എം.എല്‍.എയെ വേദിയില്‍ വെച്ച് പരസ്യമായി അപമാനിച്ചെന്ന പരാതിയില്‍ സാബു എം. ജേക്കബിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു സാബുവിന്റെ വാര്‍ത്താ സമ്മേളനം.
ട്വന്റി ട്വന്റിയെ നശിപ്പിക്കാനാണ് ശ്രീനിജിന്‍ എംഎല്‍എയുടെ ശ്രമം. ഓഗസ്റ്റ് ഏട്ടിന് നടന്നു എന്ന് പറയുന്ന സംഭവത്തില്‍ കേസ് എടുത്തത് ഡിസംബര്‍ എട്ടിനാണ്. വീണു കിട്ടിയ അവസരം കമ്പനിയെ ഇല്ലാതാക്കാന്‍ ഉപയോഗിക്കുകയാണെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തി. പി.വി. ശ്രീനിജിന്‍ എംഎല്‍എയെ ജാതീയമായി അപമാനിച്ചുവെന്ന പരാതിയില്‍ കേസെടുത്തതിനെകുറിച്ച് വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിലെ എല്ലാപരിപാടികളിലും ശ്രീനിജിന്‍ പങ്കെടുക്കുന്നു. ട്വന്റി ട്വന്റിയെ ഇല്ലാതാക്കാനാണ് ശ്രമം. ട്വന്റി ട്വന്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പോലും ശ്രീനിജിന്‍ സ്വന്തം പേരിലാക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നാണംകെട്ട പ്രവര്‍ത്തനങ്ങളാണ് ശ്രീനിജിന്‍ നടത്തുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കന്മാരുമായി വേദി പങ്കിടണ്ട എന്നത് പാര്‍ട്ടി തീരുമാനമാണ്. ഒരിക്കലും ശ്രീനിജിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചിട്ടില്ല. മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളിലും മീറ്റിംങ്ങുകളിലും പങ്കെടുക്കണ്ട എന്നാണ് പാര്‍ട്ടി തീരുമാനം മാത്രമാണ് നടപ്പാക്കിയത്. ശ്രീനിജിനെപ്പോലെയുള്ളവരെ നിലക്ക് നിര്‍ത്തേണ്ടത് നാടിന്റെ ആവശ്യമാണെന്നും സാബു എം.ജേക്കബ് പറഞ്ഞു.
‘കേസ് നിയമപരമായി നേരിടും.എംഎല്‍എ മണ്ഡലത്തിലെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണ്. എം.എല്‍.എ ആണെന്ന് നെഞ്ചില്‍ എഴുതി ഒട്ടിച്ചിട്ട് കാര്യമില്ല. പ്രവര്‍ത്തിയില്‍ നന്മയില്ലാത്തയാളെ ബഹുമാനിക്കില്ലെന്നും സാബു പറഞ്ഞു.