ശശി തരൂര്‍ ഇതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്ന് കെ മുരളീധരന്. ഔദ്യോഗികമാണെങ്കിലും അല്ലെങ്കിലും തരൂരിന്റെ യാത്ര പാര്‍ട്ടിക്ക് നേട്ടമാണ്. എല്ലാ യാത്രകളും ഔദ്യോഗികമല്ലെന്നും മുരളീധരന് പ്രതികരിച്ചു.
നാട്ടകം സുരേഷിനോട് മറുപടി പറയേണ്ട കാര്യമില്ലെന്നും മുരളീധരന് പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കേണ്ടതില്ല. ഇപ്പോഴുണ്ടായ ചില പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. യുഡിഎഫിന് നല്ല സാധ്യതയുള്ളപ്പോള്‍ തര്‍ക്കങ്ങള്‍ ഉണ്ടാവരുതെന്നാണ് ലീഗ് ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ പറയുന്നതെന്നും മുരളീധരന് പ്രതികരിച്ചു.
സജി ചെറിയാനെതിരായ കേസ് പിന്‍വലിക്കാനുള്ള നീക്കത്തെയും അദ്ദേഹം വിമര്‍ശിച്ചു. സജി ചെറിയാന് ഭരണഘടനയെ അധിക്ഷേപിക്കുകയാണ് ചെയ്തത്. ക്ലീന്‍ ചിറ്റ് നല്‍കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.