കോട്ടയം ഡിസിസിയില്‍ ഫെയ്സ്ബുക്ക് വിവാദം. തരൂരിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി വന്ന പോസ്റ്റാണ് വിവാദത്തിലായത്.സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായ ശേഷം പാര്‍ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തില്‍ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടില്‍ വന്ന പോസ്റ്റാണ് വിവാദത്തിലായത്. വിവാദമായതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
പോസ്റ്റിനെതിരെ പരാതി നല്കാന് ഒരുങ്ങുകയാണ് തരൂര്‍ അനുകൂലികള്‍. വിവാദമായതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ലെന്ന് നാട്ടകം സുരേഷ് പ്രതികരിച്ചു. പേജില്‍ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു. പേജില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരടക്കം നാട്ടകത്തിന്റേതാണെന്നാണ് തരൂര്‍ അനുകൂലികള്‍ പറയുന്നത്.
കോട്ടയത്ത് പൊതുപരിപാടിക്കെത്തിയ തരൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയെ അറിയിക്കാതെയാണ് വന്നതെന്ന് നാട്ടകം സുരേഷ് ആരോപിച്ചിരുന്നു. തരൂരിന്റെ പരിപാടികളില്‍ നിന്ന് വിട്ടുനിന്ന സുരേഷ് തരൂരിനെതിരെ പരാതി നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.