ഉത്തര്‍ പ്രദേശില്‍ 14 വയസുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ മഥുരയിലാണ് സംഭവം. പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ രാത്രി 8.30 ഓടെ വീടിനടുത്തുള്ള കാട്ടിലേക്ക് പോയ പെണ്‍കുട്ടിയെ മൂന്ന് പേര് ചേന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന 9 വയസുകാരിയായ സഹോദരി എങ്ങനെയോ രക്ഷപ്പെട്ട് വീട്ടിലെത്തി കാര്യം പറയുകയായിരുന്നു.
തുടര്‍ന്ന് വീട്ടുകാരും അയല്‍ വാസികളും ചേര്‍ന്ന് പെണ്‍കുട്ടിക്കായി തെരച്ചില്‍ ആരംഭിക്കുകയും രണ്ട് പ്രതികളെ പിടികൂടുകയും ചെയ്തു. മൂന്നാമത്തെയാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.