തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളില്‍ കേരള ബാങ്കിന് ഒന്നാം സ്ഥാനം. ധനകാര്യ സേവന മേഖലയില്‍ ലോകത്ത് ഏഴാം സ്ഥാനത്താണ് കേരള ബാങ്ക്. ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സ്ഥാപനങ്ങളുടെ പട്ടികയില്‍ 35-ാം റാങ്കും കേരള ബാങ്ക് നേടി. അന്തര്‍ദേശീയ സഹകരണ സഖ്യവും (ഐസിഎ) യൂറോപ്യന്‍ സഹകരണ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനങ്ങളാണ് കേരള ബാങ്കിന്റെ ഈ നേട്ടങ്ങള്‍ വെളിപ്പെടുത്തിയത്.
സഹകരണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് നാഷണല്‍ ഫെഡറേഷന് ഓഫ് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് (NAFSCOB) ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനവും കേരള ബാങ്കിന് ലഭിച്ചിരുന്നു. മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ഗോപികോട്ടമുറിക്കലാണ് ബാങ്കിന്റെ പ്രസിഡന്റ്.