തലവടി/ ഖത്തര്‍: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റ് ആയ ഫുട്ബോള്‍ ലോകകപ്പ് ആരവങ്ങള്‍ക്കിടയില്‍ തലവടി ചുണ്ടന് ഫാന്‍സ് ആല്‍വില്‍ വര്‍ഗ്ഗീസ്.
ഉടന്‍ നീരണയല്‍ നടക്കുന്ന തലവടി ചുണ്ടന്റെ ഫാന്‍സ് ക്ലബിലെ അംഗമാണ് തലവടി മൂന്നാം വാര്‍ഡില്‍ മാമ്പഴം തോട്ടില്‍ ആല്വിന് വര്‍ഗ്ഗീസ്. കനീഷ് കുമാര്‍ (പ്രസിഡന്റ്), ബിനോയി തോമസ് (സെക്രട്ടറി), ഗോകുല്‍ ക്യഷ്ണന് (ട്രഷറാര്‍) എന്നിവരുടെ നേതൃത്വത്തില്‍ തലവടി ചുണ്ടന് ഫാന്‍സ് അസോസിയേഷന് രൂപികരിച്ചിട്ടുണ്ട്. നീരണിയലിന് മുമ്പായി ചുവരെഴുത്തുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഫുട്ബോള്‍ കളിയെക്കാള്‍ ആവേശകരമാണ് ഓള പരപ്പിലെ ഒളിംമ്പിക്സ് ആയ ജലോത്സവമെന്ന് പ്രവാസിയായ ആല്വിന് പറഞ്ഞു.
2022 ഏപ്രില്‍ 14ന് ആണ് 120-ല്‍ അധികം വര്‍ഷം പഴക്കമുള്ള തടി മാലിപ്പുരയില്‍ എത്തിച്ചത്. ചുണ്ടന് വള്ള തടിക്ക് പ്രൗഢഗംഭീരമായ സ്വീകരണം വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയിരുന്നു. ഉളികുത്ത് കര്‍മ്മം ഏപ്രില്‍ 21ന് നടന്നു. കോയില്‍മുക്ക് സാബു നാരായണന് ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍മ്മാണം. ഏറ്റവും ഒടുവിലായി ആവശ്യമുള്ള പലകകള്‍ കൈവാള് ഉപയോഗിച്ച് കീറുന്നത് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തില്‍ നിന്നും ഒരു ചുണ്ടന് വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നം ചില ആഴ്ചകള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകും.
തലവടി ചുണ്ടന് വള്ളത്തിന്റെ നിര്‍മ്മാണത്തെ സംബന്ധിച്ചും ക്ലബ് രൂപീകരണ കമ്മറ്റി രൂപീകരിക്കുന്നതിന് തലവടി പനയന്നൂര്‍കാവ് ക്ഷേത്ര ആഡിറ്റോറിയത്തില്‍ 2020 നവംബര്‍ 3ന് കൂടിയ പൊതുയോഗത്തിന് ശേഷം രൂപികരിച്ച് രജിസ്റ്റര്‍ ചെയ്ത തലവടി ടൗണ്‍ ബോട്ട് ക്ലബിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം ഏകോപിപ്പിക്കുന്നത്. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിന്റില്‍ ഡോ. വര്‍ഗ്ഗീസ് മാത്യംവിന്റെ പുരയിടത്തിലെ മാലിപ്പുരയില്‍ ആണ് ചുണ്ടന് വള്ളത്തിന്റെ നിര്‍മ്മാണം.