വിഴിഞ്ഞം സമരക്കാരെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം. സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. എടുത്ത അഞ്ചു തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിര്‍ഭാഗ്യകരമെന്നും ജോസ് കെ മാണി പറഞ്ഞു.
എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വേഗതയുണ്ടായിട്ടില്ല. ഒപ്പം തന്നെ സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിര്‍ഭാഗ്യകരമായിട്ടുള്ള കാര്യമാണെന്ന രൂക്ഷ വിമര്‍ശനവും കേരള കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. ഇതോടെ വിഷയത്തില്‍ വിഴിഞ്ഞം സമരക്കാരെ പിന്തുണയ്ക്കുന്ന സമീപനമാണ് കേരള കോണ്‍ഗ്രസിനുള്ളതെന്ന് വ്യക്തമായി.
സര്‍ക്കാരിനെതിരെ ഏത് രീതിയിലായിരിക്കും ഇനി കേരള കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നിലപാട് എടുക്കുക എന്ന് നോക്കി കാണണം. ഇതാദ്യമായിട്ടാണ് വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പരസ്യമായി തന്നെ ജോസ് കെ.മാണി അവരുടെ എതിര്‍പ്പ് അറിയിക്കുന്നത്.
എന്നാല്‍ വിഴിഞ്ഞത്ത് സമരത്തിന്റെ മറവില്‍ കലാപമുണ്ടാക്കാനാണ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരിച്ചു. സമരത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദം ഇല്ലാതാക്കി അക്രമം അഴിച്ചുവിടുന്നതിന്റ ഭാഗമായാണ് പൊലീസ് സ്റ്റേഷന് ആക്രമണം. സ്ഥാപിത ലക്ഷ്യങ്ങളോടെയുള്ള ചില ശക്തികളുടെ ഗൂഡശ്രമങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ പ്രചാരണം ഉയര്‍ന്ന് വരണമെന്നും സിപിഎം ആവശ്യപ്പെട്ടു.