ദേവികുളം മുന്‍എംഎല്‍എ എസ് രാജേന്ദ്രന്റെ ഭൂമി കയ്യേറ്റത്തില്‍ ഒഴിപ്പിക്കല്‍ നോട്ടിസില്‍ കള്ളക്കളി. ഈ മാസം രണ്ടാം തിയതി നോട്ടിസ് നല്‍കിയെന്ന് ലാന്‍ഡ് റവന്യു കമ്മീഷ്ണറെ അറിയിച്ചുവെങ്കിലും യഥാര്‍ത്ഥത്തില്‍ നോട്ടിസ് നല്‍കിയത് 19നാണെന്ന് വ്യക്തമായി. എസ് രാജേന്ദ്രന് താമസിക്കുന്ന വീടിന് നോട്ടിസ് നല്‍കിയെന്ന വാദവും പൊളിയുന്നു. വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് നോട്ടിസ് നല്‍കിയത്.
എസ് രാജേന്ദ്രന് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത് താന്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ഏഴ് ദിവസം ഒഴിഞ്ഞുപോകണമെന്ന നോട്ടിസ് ലഭിച്ചുവെന്നാണ്. എന്നാല്‍ റവന്യു വകുപ്പ് നോട്ടിസ് നല്‍കിയിരിക്കുന്നത് രാജേന്ദ്രന് ഇപ്പോള്‍ താമസിക്കുന്ന വീടിനല്ല, മറിച്ച് ഇക്കാനഗറിലെ 843/A എന്ന എട്ട് സെന്റ് സ്ഥലത്തെ വീടിനാണ്. ഈ വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.
നവംബര്‍ 2ന് നോട്ടിസ് നല്‍കിയെന്നാണ് ഉദ്യോഗസ്ഥര്‍ ലാന്‍ഡ് റവന്യു കമ്മീഷ്ണറെ അറിയിച്ചിരുന്നത്. എന്നാല്‍ നവംബര്‍ 20 ആയിട്ടും നടപടിയൊന്നും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ലാന്‍ഡ് റവന്യു കമ്മീഷ്ണര്‍ കളക്ടറോട് വിശദീകരണം തേടിയപ്പോഴാണ് നോട്ടിസ് നല്കാന് വൈകിപ്പിച്ചുവെന്ന കാര്യം പുറത്തറിയുന്നത്.