ശബരിമലയില്‍ യുവതികളെ പ്രവേശിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയനാലുപേരും നിലപാട് തിരുത്തി.ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഭക്തി പ്രസീജ സേഥി ഒഴികെ മറ്റു നാലുപേരും ആചാര ലംഘനം അരുതെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
ഭക്തി പ്രസീജ സേഥിക്ക് ഒപ്പം സുപ്രീംകോടതി ബാര്‍ അസോസിയേഷന് ട്രഷറര്‍ ലക്ഷ്മി ശാസ്ത്രി, എക്സിക്ക്യൂട്ടീവ് അംഗം പ്രേരണ കുമാരി, അഭിഭാഷകരായ സുധാപാല്‍,അല്‍ക ശര്‍മ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഇപ്പോള്‍ ഇവര്‍ നാലുപേരും ഭരണഘടന ബെഞ്ചിന്റെ വിധിയെ അനുകൂലിക്കുന്നില്ലെന്ന് മാധ്യമം പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.ഒരു മലയാളി അല്ലാത്തതിനാല്‍ കേരളത്തിലെ ആചാരവും പാരമ്ബര്യവും അറിയില്ലായിരുന്നു. വളരെ വൈകിയ വേളയിലാണ് ഇതെല്ലാം അറിയുന്നത്. ഈ വര്‍ഷം ഭരണഘടന ബെഞ്ച് അന്തിമവാദം തുടങ്ങിയപ്പോളായിരുന്നു അത്. ഒരു ഭക്തയുടെ കത്ത് എനിക്ക് ലഭിച്ചു. അപ്പോഴാണ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ ആലോചിച്ചത്. ഈ ചെയ്യുന്നത് നീതിയല്ല എന്നെനിക്ക് തോന്നി എന്ന് പ്രേരണകുമാരി പറഞ്ഞു.
കേരളത്തില്‍ ഒരേയൊരു അയ്യപ്പ ക്ഷേത്രം മാത്രമാണ് ഉള്ളതെന്നായിരുന്നു ധാരണയെന്നും സ്ത്രീകള്‍ക്ക് പ്രവേശനമുള്ള നിരവധി അയ്യപ്പ ക്ഷേത്രങ്ങള്‍ ഉള്ളയതായി തനിക്ക് അറിയില്ലായിരുന്നുവെന്നും സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്രങ്ങള്‍ ഉണ്ടെന്ന് താനറിയുന്നത് ഈ ഹര്‍ജി നല്‍കിയതിന് ശേഷമാണെന്നും പറഞ്ഞു. കേരളത്തിലെ സ്ത്രീകളെല്ലാം ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണ് എന്ന് കരുതിയാണ് ഞാന്‍ സുപ്രീംകോടതിയില്‍ വന്നത്. ഇപ്പോള്‍ എനിക്കറിയാം കേരളത്തില്‍ ധാരാളം സ്ത്രീകള്‍ ആചാരവും പാരമ്ബര്യവും സംരക്ഷിക്കാന്‍ റോഡിലിറങ്ങിയിരിക്കുന്നു- ബിജെപി നേതാവ് സിദ്ധാര്‍ത്ഥ് ശംഭുവിന്റെ ഭാര്യയായ പ്രേരണ കുമാരി പറയുന്നു.