തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ വിവാഹിതയാകുന്നുവെന്ന് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. താരം ഒരു വ്യവസായിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നാണ് പ്രചരിക്കുന്നത്. ഈ അഭ്യൂഹങ്ങള്‍ക്ക് മുഖമടച്ച മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ത്രോബാക്ക് വീഡിയോ പങ്കുവെച്ചാണ് തമന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയത്. പുരുഷ വസ്ത്രം ധരിച്ച് എത്തിയ തമന്നയുടെ വീഡിയോയ്ക്ക് നല്കിയ ക്യാപ്ഷനും രസകരമായിരുന്നു. ‘ബിസിനസുകാരനായ എന്റെ ഭര്‍ത്താവ് ഇതാ’ എന്ന ക്യാപ്ഷനൊപ്പം എന്റെ ജീവിതം മറ്റുള്ളവരുടെ തിരക്കഥയാകുന്നു എന്ന രീതിയില്‍ ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്.
2005 ല്‍ ഹിന്ദി ചിത്രമായ ചാന്ദ് സാ റോഷന് ചേഹരയിലൂടെ അഭിനയരംഗത്ത് എത്തിയ തമന്ന തെലുങ്ക്, തമിഴ് ഭാഷകളിലും വേഷമിട്ടു. ഹാപ്പി ഡേയ്സിലൂടെയാണ് തമന്ന ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പഠിക്കാതവന്, അയന്, പയ്യാ, സുരാ, കോ, 100% ലവ്, ബാഹുബലി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.
റിതേഷ് ദേശ്മുഖിനൊപ്പം പ്ലാന്‍ എ ബി എന്ന ചിത്രത്തിലാണ് തമന്ന ഒടുവില്‍ അഭിനയിച്ചത്. രജനികാന്തിനൊപ്പമുള്ള ജയിലര്‍ ചിരഞ്ജീവിക്കൊപ്പം ഒരുമിക്കുന്ന ഭോലാ ശങ്കര്‍ എന്നിവയാണ് നടിയുടെ പുതിയ ചിത്രങ്ങള്‍.