ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടുവെന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പരാമര്‍ശത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സുധാകരനും കോണ്ഗ്രസുമാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണര്‍ക്കെതിരായ ഓര്‍ഡിനന്‍സ് മുസ്ലീം ലീഗ് ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ദേശീയ തലത്തില്‍ ഗവര്‍ണര്‍മാര്‍ ഭരണപ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇവിടുത്തെ സ്ഥിതി വ്യത്യസ്തമാണ്. വി ഡി സതീശന് പറഞ്ഞത് കേരളത്തിലെ കാര്യമാണ്. പ്രതിപക്ഷത്ത് അഭിപ്രായഭിന്നതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ അയച്ചിട്ടുണ്ടെന്ന കെപിസിസി അദ്ധ്യക്ഷന്റെ പരാമര്‍ശമാണ് വിവാദമായത്. കണ്ണൂരില്‍ എം വി ആര് അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം