ബംഗളൂരു: സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാമുകന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരുവില്‍ താമസിക്കുന്ന ചാമുണ്ഡേശ്വരി (35) ആണ് ആത്മഹത്യ ചെയ്തത്. ആന്ധ്രാപ്രദേശ് സ്വദേശി മല്ലികാര്‍ജുനനാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ചാമുണ്ഡേശ്വരി, മരിക്കുന്നതിന് മുന്‍പ് ചിത്രീകരിച്ച വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിയില്‍ പൊലീസ് മല്ലികാര്‍ജുനന്റെ പേരില്‍ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു. ബംഗളൂരുവിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തിരുന്ന യുവതി ആറു മാസം മുമ്പാണ് മല്ലികാര്ജുനനുമായി പരിചയത്തിലാവുന്നത്. ഇയാള്‍ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
പിന്നീട് പണം ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ സ്വകാര്യ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തു വിടുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭീഷണി തുടര്‍ന്നതോടെയാണ് യുവതി ആത്മഹത്യ ചെയ്തത്.