മൂവാറ്റുപുഴ – മാറാടി അഖില കേരള വിശ്വകര്‍മ്മ മഹാസഭ 487-ാം നമ്പര്‍ മാറാടി ശാഖയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ അഹല്യ ഫൗണ്ടേഷന് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് നടത്തപ്പെടുന്നു. 2022 ഒക്ടോബര്‍ 30 ന് ഈസ്റ്റ് മാറാടി കെ കരുണാകരന് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ശാഖ പ്രസിഡന്റ് O S ശശിധരന്റെ അദ്ധ്വക്ഷതയില്‍ മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് O P ബേബി ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
AKVM S എറണാകുളം ജില്ല പ്രസിഡന്റ് K R ശശി മുഖ്യാതിഥിയായിരിക്കും. വാര്‍ഡ് മെംബര്‍ സിജി ഷാ മോന്, ഇരിങ്ങോള്‍ സ്കൂളിലെ NSS പ്രോഗ്രാം ഓഫീസര്‍ ശ്രീ സമീര്‍ സിദ്ധീഖി പി, ഈസ്റ്റ് മാറാടി സ്കൂളിലെ NSS പ്രോഗ്രാം ഓഫീസര്‍ ദീപ കുര്യാക്കോസ്, ശാഖ സെക്രട്ടറി സജി രാഘവന്, AKVMS മൂവാറ്റുപുഴ താലൂക്ക് യൂണിയന് വൈ: പ്രസിഡന്റുമാരായ T S അശോക് കുമാര്‍, P T അനില്‍കുമാര്‍, ക്യാമ്പ് കണ്‍വീനര്‍ K M ശ്രീജി, ഖജാന്‍ജി A B പാര്‍ത്ഥസാരഥി എന്നിവര്‍ പങ്കെടുക്കും.