മലപ്പുറം: എടപ്പാളില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ എടപ്പാള്‍ തുയ്യത്ത് വെച്ചായിരുന്നു അപകടം. എടപ്പാള്‍ കോലൊളമ്പ് സ്വദേശി വിപിന്‍ദാസാണ് മരിച്ചത്.
തുയ്യം വലിയപാലത്തിന് സമീപമുള്ള ടയര്‍ കടയില്‍ ജോലി ചെയ്യുന്നയാളാണ് അപകടത്തില്‍പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നു. നായയെ ഇടിച്ച് വിപിന്‍ദാസിന്റെ ബൈക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് എതിരെ വന്ന കാറില്‍ ഇടിച്ച് വിപിന്‍ദാസ് തല്‍ക്ഷണം മരിച്ചു. വിപിന്‍ദാസിന്റെ ബൈക്കിടിച്ച നായയും അവശ നിലയിലായിരുന്നു.
നാട്ടുകാര്‍ യുവാവിനെ ഉടന്‍ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാത്രമല്ല, വിപിന്‍ദാസിനെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയെന്നും നാട്ടുകാര്‍ പറയുന്നു.