രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍. തെരഞ്ഞെടുപ്പിലൂടെ ജയിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സോണിയഗാന്ധിയില്‍ നിന്ന് ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, വിജയിയായി ഖര്‍ഗയെ പ്രഖ്യാപിച്ചതിന്റെ സാക്ഷ്യപത്രം മധുസൂദന്‍ മിസ്ത്രി വായിച്ചു. തുടര്‍ന്നായിരുന്നു അധികാരകൈമാറ്റം. എഐസിസി തെരഞ്ഞെടുപ്പ് സമിതി ഉടന്‍ രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയകാര്യ സമിതിയുണ്ടാക്കും. അധ്യക്ഷന്‍ താഴെ പിന്നാക്ക വിഷയങ്ങളില്‍ ഉപദേശക സമിതി ഉടന്‍ നിലവില്‍ വരുമെന്നും ഖര്‍ഗെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ തെളിവാണ്. എല്ലാവര്ക്കും ഒന്നിച്ച് യുദ്ധം ചെയ്യാം. വിജയികളാകാം എന്നും അദ്ദേഹം പറഞ്ഞു.
ഒരു സാധാരണ പ്രവര്ത്തകന് ഇത്രയും വലിയ പദവി നല്‍കിയതിന് നന്ദിയെന്നും ഖര്‍ഗെ പറഞ്ഞു. ശ്രേഷ്ഠരായ നേതാക്കള്‍ ഇരുന്ന പദവിയിലെത്തിയതില്‍ അഭിമാനം. തന്റെ അനുഭസമ്പത്തും കഠിനാധ്വാനവും പാര്‍ട്ടിക്ക് പ്രയോജനപ്പെടും. എല്ലാ പ്രവര്‍ത്തകരും ഒപ്പം നില്‍ക്കണം. ഉദയ്പൂര്‍ ചിന്തന്‍ ശിബിരം പാര്‍ട്ടിക്ക് മുന്പോട്ടുള്ള ഊര്‍ജ്ജം നല്‍കും. കോണ്‍സിന്റെ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ പ്രത്യയശാസ്ത്രമാണ്. ഭാരത് ജോഡോ യാത്ര പാര്‍ട്ടിക്ക് വലിയ നേട്ടമാകും. അധ്യക്ഷ പദവിയെന്ന വലിയ ദൗത്യത്തിന് എല്ലാവരുടെയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തി. പിയങ്ക ഗാന്ധി, സോണിയ ഗാന്ധി, കെ സി വേണുഗോപാല്‍, തുടങ്ങിയ നേതാക്കളെല്ലാം അധ്യക്ഷ സ്ഥാനം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ ചടങ്ങിന്റെ ഭാഗമാകാന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് സോണിയാഗാന്ധി ആശംസകള്‍ നേര്‍ന്നു. ഖര്‍ഗെ സാധാരണക്കാരനായ നേതാവാണ് കഠിന പ്രയ്നത്തിലൂടെ ഉയന്നു വന്നയാള്‍. ഖര്‍ഗെയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ശക്തമായി മുന്പോട്ട് പോകും വലിയ ആശ്വാസം തോന്നുന്നു. പ്രവര്‍ത്തകര്‍ നല്കിയ സ്നേഹം അവസാന ശ്വാസം വരെ ഓര്‍മ്മിക്കും. ഈ ഭാരം ഒഴിയുന്നതിന്റെയും ആശ്വാസം. മാറ്റം പ്രകൃതി നിയമമാണ്. വലിയ ഉത്തരവാദിത്തങ്ങള്‍ മുന്പിലുണ്ട്.എല്ലാവരും ഒന്നിച്ച് മുന്പോട്ട് പോകണം. വെല്ലുവിളികളെ കൂട്ടായി നേരിടണം. തെരഞ്ഞെടുപ്പ് നടപടികള്‍ നല്ലവണ്ണം മുന്പോട്ട് കൊണ്ടുപോയ മിസ്ത്രിക്കും നന്ദി. അധ്യക്ഷ പദവിയിലേക്ക് ഖര്‍ഗെക്ക് സ്വാഗതമെന്നും സോണിയ പറഞ്ഞു.
പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്ന ചര്‍ച്ചകളിലേക്ക് ഖര്‍ഗെ ഉടന്‍ കടക്കും. ആദ്യം 11 അംഗ ദേശീയ സമിതിയാകും ഖാര്‍ഗെയെ പ്രഖ്യാപിക്കുക. യുവാക്കളെയും പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തിയാകും ദേശീയ സമിതി പുനഃസംഘടന. ഡിസംബറില്‍ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും പിന്നാലെ ഉണ്ടാകും.