രാജ്യത്ത് ഏറ്റവും പ്രധാനമായ തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്കുന്ന ആധാര്‍ കാര്‍ഡില്‍ പൗരമാരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു.
പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് യുഐഡിഎഐ. അപ്ഡേറ്റുകള് ഓണ്‍ലൈനിലും ആധാര്‍ കേന്ദ്രങ്ങളിലും നടത്താമെന്ന് യുഐഡിഎഐ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഈ പുതുക്കല്‍ നിര്‍ബന്ധമായി ചെയ്യണമോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.
തിരിച്ചറിയല്‍ രേഖകള്‍ പുതുക്കുന്നത് പോലെ തന്നെ ആധാറും പത്ത് വര്‍ഷം കൂടുമ്പോള്‍ പുതുക്കണം. വ്യക്തി വിവരങ്ങളും ഫോണ്‍ നമ്പറും വിലാസവും ഫോട്ടോയുമെല്ലാം ഇത്തരത്തില്‍ പത്ത് വര്‍ഷം കൂടുമ്പോള്‍ പുതുക്കണം. പുതിയ ആധാര്‍ എടുക്കുന്നതിന് സമാനമാണ് ഈ പുതുക്കലും. അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിയോ ഓണ്‍ലൈന്‍ ആയോ ഒരു വ്യക്തിക്ക് പുതുക്കലുകള്‍ നടത്താവുന്നതാണ്. ഓരോ പത്ത് വര്‍ഷം കൂടുമ്പോള്‍ ഇത്തരത്തില്‍ ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്തിരിക്കണം.
ആധാര്‍ നമ്പര്‍ ഇല്ലാതെ സര്‍ക്കാര്‍ നല്കുന്ന സബ്സിഡികളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുന്നത് തടയാനായി ആധാര്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ എല്ലാ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.