എറണാകുളത്തെ പ്രതിപക്ഷ യുവ എംഎല്‍എ ആലുവസ്വദേശിനിയായ അധ്യാപികയെ കോവളം സന്ദര്‍ശനത്തിനിടെ മര്‍ദ്ദിച്ചു. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് യുവതി പരാതി നല്കി. കോവളം ജംഗ്ഷനില്‍ നിന്ന് ബീച്ചിലേക്ക് പോകുന്നതിനിടയില്‍ സൂയിസൈഡ് പോയിന്റിന് സമീപമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു. പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ കോവളം സ്റ്റേഷനിലേക്ക് കൈമാറി.
കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിച്ചപ്പോഴാണ് സംഭവം. വട്ടിയൂര്‍ക്കാവിലെ സ്വകാര്യ വിദ്യാലയത്തിലെ അധ്യാപികയാണ് പരാതിയുമായി രംഗത്തെത്തിയത്. വര്‍ഷങ്ങളായി സുഹൃത്തുക്കളായ ഇരുവരും സ്ഥിരമായി കോവളം സന്ദര്‍ശിക്കാറുണ്ടെന്നാണ് വിവരം.
പരാതി സംബന്ധിച്ച് പൊലിസ് സ്ഥിരീകരിച്ചു, കൂടുതല്‍ വിവരങ്ങള്‍ തേടി ഇവരെ തിങ്കളാഴ്ച സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം പരാതി പിന്‍വലിപ്പിക്കാന്‍ എംഎല്‍എയും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരും യുവതിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതിന്റെ ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്.