ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുഖ്യപ്രതിയായ മറ്റ് രണ്ട് ഡോക്ടര്‍മാര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ബസ്തിയിലെ സദര്‍ ഹോസ്പിറ്റലിലാണ് സംഭവം.
സെപ്റ്റംബര്‍ 27 നാണ് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തത്. ഡോക്ടര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നോട് സൗഹൃദം സ്ഥാപിക്കുകയും, നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഡോക്ടറെ കാണാന്‍ യുവതിയും സമ്മതിച്ചു. യുവതി ലഖ്നൗവില്‍ നിന്ന് ബസ്തിയിലെത്തി.
ശേഷം ഡോക്ടര്‍, അധ്യാപികയെ തന്റെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയി. ഡോക്ടറുടെ മറ്റ് 2 സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു. അവിടെ വച്ച് മൂന്ന് പേരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. പ്രതിഷേധിച്ചപ്പോള്‍ മര്‍ദിച്ചതായി യുവതി ആരോപിക്കുന്നു. യുവതി ഒരു സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപികയാണ്.