രാജസ്ഥാനില്‍ പതിനേഴുകാരിയെ എട്ടു പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ ഡിസംബറില്‍ നടന്ന പീഡനം പുറം ലോകമറിയുന്നത് പീഡന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ്. പത്ത് മാസം മുമ്പ് നടന്ന പീഡനം പുറത്തറിയാതിരിക്കാന്‍ പ്രതികള്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അത് പുറത്ത് വിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.
പ്രതികളുടെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്നും 50000 രൂപ ഇവര്‍ കൈക്കാലാക്കിയിരുന്നു. വീണ്ടും രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ട് പ്രതികളുടെ ഭീഷണി തുടര്‍ന്നു. പെണ്‍കുട്ടി പണം നല്കാഞ്ഞതോടെ പീഡന ദൃശ്യങ്ങള്‍ ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയായിരുന്നു.
ഇതോടെയാണ് ക്രൂര പീഡനം പുറം ലോകം അറിയുന്നത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ താന്‍ താമസിച്ചിരുന്ന സ്ഥലത്തു വെച്ചാണ് തൊട്ടടുത്ത പ്രദേശമായ ഭിവാഡിയിലെ എട്ട് യുവാക്കള്‍ ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പീഡന ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഇത്രയും നാള് ഭീഷണിപ്പടുത്തുകയായിരുന്നു. പ്രതികള്‍ ആവശ്യപ്പെട്ട പ്രകാരം 50000 രൂപ നല്കി. എന്നാല്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങി. അവര്‍ ആവശ്യപ്പെട്ട 2.5 ലക്ഷം രൂപ നല്കാനാകാതെ വന്നപ്പോള്‍ വീഡിയോ പുറത്തു വിടുകയായിരുന്നു- പെണ്‍കുട്ടി മൊഴി നല്കി.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.