തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ചങ്ങരംകുളം പള്ളിക്കര ആമയില്‍ അബ്ദുല്‍ സമദിന്റെ മകന് മുഹമ്മദ് സബിന്‍ ആണ് (18) ഇന്ന് മരണത്തിനു കീഴടങ്ങിയത്. ഗുരുതരമായി പരുക്കേറ്റ് എറണാംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അബ്ദുല്‍ സമദ്, ഭാര്യ ഷെറീന എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു.
ഈ മാസം 21ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. ആകെ വീട്ടിലുണ്ടായിരുന്ന അഞ്ച് പേരില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. പട്ടാമ്പി- തൃത്താല ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വീട്ടുടമയും ഗ്യാസ് ഏജന്‍സി ഡ്രൈവറുമായ അബ്ദുല്‍ റസാഖ്, ഭാര്യ സറീന, മകന് സെബിന് എന്നിവരെ ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
25ന് രാവിലെ അബ്ദുല്‍ റസാഖ് മരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയും മരണപ്പെട്ടു. തുടര്‍ന്നാണ് ഇന്ന് മകനും മരണത്തിനു കീഴടങ്ങിയത്. സെബിന്റെ സഹോദരിയും മുത്തശ്ശിയും മാത്രമാണ് ഈ വീട്ടിലെ അംഗങ്ങളില്‍ രക്ഷപ്പെട്ടത്.