പത്തനംതിട്ട കൂടലില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസിനെ ആക്രമിച്ചു. എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവനാണ് കൂടല്‍ പൊലീസ് സ്റ്റേഷനിലെ ഫിറോസ്, അരുണ്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചത്. സംഭവത്തില്‍ എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാജീവന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകനെയും അക്രമിച്ചത് തടയുന്നതിനിടെയായിരുന്നു പൊലീസിന് മര്‍ദനമേറ്റത്. പൊലീസിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.